Posted By ashwathi Posted On

യുഎഇയില ചില ഭൂഗര്‍ഭ ടാങ്കുകളില്‍ മഴവെള്ളം കലര്‍ന്നു, അടിയന്തര നടപടിയെടുത്ത് അധികൃതര്‍, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഏപ്രില്‍ 16ന് ഉണ്ടായ അഭൂതപൂര്‍വമായ മഴയെ തുടര്‍ന്ന യുഎഇയിലെ ചില ഭൂഗര്‍ഭ ടാങ്കുകളില്‍ മഴവെള്ളം കലര്‍ന്നു. ഊര്‍ജ, അടിസ്ഥാന സൗകര്യ മന്ത്രാലയവും ആരോഗ്യ പ്രതിരോധ മന്ത്രാലയവും (മൊഹാപ്) ഇതു സംബന്ധിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കി. രാജ്യത്തിന്റെ പരിമിതമായ പ്രദേശങ്ങളിലെ ചില ഭൂഗര്‍ഭ ടാങ്കുകളില്‍ മഴവെള്ളം കലര്‍ന്നതായി കണ്ടെത്തിയിട്ടുണ്ടൈന്ന് പ്രസ്താവനയില്‍ പറയുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
സ്‌പെഷ്യലിസ്റ്റുകളുടെ സംഘങ്ങള്‍ ടാങ്കുകളിലെ വെള്ളത്തിന്റെ ഗുണനിലവാരം ഉടന്‍ പരിശോധിക്കുകയും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ഉപഭോഗത്തിന് അനുയോജ്യമാണോ എന്ന് ഉറപ്പാക്കുകയും ചെയ്തു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിശ്ചയിച്ചിട്ടുള്ള ഉയര്‍ന്ന നിലവാരമുള്ള മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നടപ്പിലാക്കുന്ന അംഗീകൃത ലബോറട്ടറികളിലെ ആനുകാലിക പരിശോധനകളിലൂടെയാണ് ഇത് ചെയ്യുന്നത്.
മിശ്രജലം ബാധിച്ചതിന്റെ ചില ലക്ഷണങ്ങള്‍ കാണിക്കുന്ന വളരെ പരിമിതമായ കേസുകള്‍ മൊഹാപ് കൈകാര്യം ചെയ്തിരുന്നു. ഈ രോഗികള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുകയും അവരുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.
മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
യുഎഇയില്‍ 75 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴ പെയ്തതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രാലയം ആവശ്യമായ എല്ലാ നടപടികളും ഉടനടി സ്വീകരിച്ചിട്ടുണ്ട്. പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്കായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.
മലിനമായ വസ്തുക്കള്‍ അടങ്ങിയേക്കാവുന്ന വെള്ളക്കെട്ടുകളില്‍ നടക്കുകയോ നീന്തുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്ന് താമസക്കാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
കൊതുകുകളുടെയും മറ്റ് പ്രാണികളുടെയും പ്രജനന കേന്ദ്രമായേക്കാവുന്ന കെട്ടിക്കിടക്കുന്ന വെള്ളവും ഒഴിവാക്കണം.
ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രം വിവരങ്ങള്‍ നേടണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി
എല്ലാ വെല്ലുവിളികളെയും നേരിടുന്നതില്‍ ദ്രുതഗതിയിലുള്ള പ്രതികരണത്തിന് അടിയന്തര, പ്രതിസന്ധി മാനേജ്‌മെന്റ് ടീമുകള്‍, ബന്ധപ്പെട്ട അധികാരികള്‍, സ്‌പെഷ്യലിസ്റ്റ് ടീമുകള്‍ എന്നിവരുടെ ശ്രമങ്ങളെ മന്ത്രാലയങ്ങള്‍ അഭിനന്ദിച്ചു.
എമിറേറ്റ്സ് വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി കമ്പനി (ഇവെക്), ഷാര്‍ജ ഇലക്ട്രിസിറ്റി, വാട്ടര്‍ ആന്‍ഡ് ഗ്യാസ് അതോറിറ്റി (സേവ), മറ്റ് പ്രാദേശിക ആരോഗ്യ വകുപ്പുകള്‍ എന്നിവയുമായി പ്രാദേശിക അടിയന്തര, പ്രതിസന്ധി മാനേജ്മെന്റ് ടീമുകളുമായി രണ്ട് മന്ത്രാലയങ്ങളും പ്രവര്‍ത്തിക്കുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *