Posted By ashwathi Posted On

യുഎഇ: തെറ്റായ ഓവര്‍ടേക്കിംഗ് ഉണ്ടാക്കുന്നത് വലിയ അപകടങ്ങള്‍, വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി അബുദാബി പോലീസ്. ഇത്തവണ, സിനിമകളില്‍ സാധാരണയായി ഉപയോഗിക്കുന്ന CGI ആനിമേഷന്റെ രൂപത്തിലാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
റോഡ് ഷോള്‍ഡര്‍ വാഹനങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി നീക്കിവച്ചിരിക്കുന്നവയാണ്. അപകട സ്ഥലങ്ങളിലേക്ക് ജീവന്‍ രക്ഷിക്കാന്‍ ഓടുന്ന ആംബുലന്‍സുകളുടെയും അധികാരികളുടെയും അതിവേഗ പാതയായുമാണ് ഇത് പ്രവര്‍ത്തിക്കുന്നുവെന്ന് പോലീസ് പറഞ്ഞു. ഓവര്‍ടേക്കിംഗിനായി റോഡ് ഷോള്‍ഡര്‍ ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. അത് വലിയ കൂട്ടിയിടികള്‍ക്കും ആളുകളുടെ ജീവന്‍ നഷ്ടപ്പെടാനും കാരണമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വീഡിയോയില്‍, ട്രാഫിക്കിലും പുറത്തും ഒരു ചുവന്ന ജീപ്പ് ഒന്നിനുപുറകെ ഒന്നായി വാഹനങ്ങളെ മറികടക്കുന്നതായി കാണിക്കുന്നു. പിന്നീട്, ഒരു വെളുത്ത എസ്യുവിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍, ആ വാഹനം ഹാര്‍ഡ് ഷോള്‍ഡറിലേക്ക് നീങ്ങുകയും ലെയിനില്‍ ഹസാര്‍ഡ് ലൈറ്റുകള്‍ ഓണാക്കി പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിന് ഇടിക്കുകയും ചെയ്യുന്നതായി കാണാം.
ഫെഡറല്‍ ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 42 അനുസരിച്ച് 1,000 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കാവുന്ന വലിയ ട്രാഫിക് ലംഘനമാണ് റോഡ് ഷോള്‍ഡര്‍ ഓവര്‍ടേക്ക്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *