Posted By ashwathi Posted On

യുഎഇ: വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലേക്ക് മടങ്ങുന്നു

ഷാര്‍ജയിലെ വിദ്യാര്‍ത്ഥികള്‍ ഏപ്രില്‍ 29 തിങ്കളാഴ്ച മുതല്‍ സ്‌കൂളുകളിലേക്ക് മടങ്ങുമെന്ന് അധികൃതര്‍ വ്യാഴാഴ്ച അറിയിച്ചു. യുഎഇയിലെ അസ്ഥിരമായ കാലാവസ്ഥയെ തുടര്‍ന്ന് ഏപ്രില്‍ 15 തിങ്കളാഴ്ചയാണ് എമിറേറ്റ് സ്വകാര്യ സ്‌കൂളുകള്‍ക്ക് വിദൂര പഠനം ആദ്യമായി പ്രഖ്യാപിച്ചത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7
ഓണ്‍ലൈന്‍ ക്ലാസുകളുടെ ആദ്യ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം, ഏപ്രില്‍ 18 വ്യാഴാഴ്ചയും വിദ്യാര്‍ത്ഥികള്‍ വിദൂരമായി പഠനം തുടര്‍ന്നു, തുടര്‍ന്ന് ഏപ്രില്‍ 22 തിങ്കളാഴ്ചയും ഏപ്രില്‍ 23 ചൊവ്വാഴ്ചയും ഓണ്‍ലൈന്‍ ക്ലാസുകള്‍ നീട്ടി. 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയില്‍ വിറങ്ങലിച്ച ഷാര്‍ജയിലെ നിരവധി കുടുംബങ്ങള്‍ അതിന്റെ അനന്തര നേരിട്ടു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *