Posted By ashwathi Posted On

യുഎഇയില്‍ പുതിയ ഗ്യാസ് ശേഖരം കണ്ടെത്തി

യുഎഇയില്‍ പുതിയ ഗ്യാസ് ശേഖരം കണ്ടെത്തി. ഷാര്‍ജയിലെ അല്‍ സജ ഇന്‍ഡസ്ട്രിയല്‍ ഏരിയക്ക് വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന അല്‍ ഹദീബ പാടത്ത് ആണ് ഗ്യാസ് ശേഖരം കണ്ടെത്തിയത്. ഷാര്‍ജ സ്ഥാപനമായ ഷാര്‍ജ പെട്രോളിയം കൗണ്‍സിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EjhcbK10nz95RYCEOTO7FQ സാമ്പത്തികമായി വലിയ നേട്ടം ലഭിക്കുന്ന അളവില്‍ ഗ്യാസ് ശേഖരം ഇവിടെയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഷാര്‍ജ നാഷനല്‍ ഓയില്‍ കോര്‍പറേഷന്‍ (എസ്.എന്‍.ഒ.സി) കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവിടെ എണ്ണക്കിണര്‍ പര്യവേക്ഷണം നടത്തിവരുകയായിരുന്നു. ഇതിലാണ് പുതിയ ഗ്യാസ് ഫീല്‍ഡ് കണ്ടെത്തിയതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. പാടത്തിന്റെ അളവും സാധ്യതയുള്ള വാതക ശേഖരവും സ്ഥിരീകരിക്കുന്നതിന് വരും ദിവസങ്ങളില്‍ കിണര്‍ പരിശോധിക്കും. അല്‍ സജ, കാഹിഫ്, മഹാനി, മുയയ്യിദ് പാടങ്ങള്‍ക്ക് പുറമെ ഷാര്‍ജയിലെ അഞ്ചാമത്തെ എണ്ണപ്പാടമാണ് അല്‍ ഹദീബയിലേത്. എമിറേറ്റിന്റെ സാമ്പത്തിക രംഗത്തിന് ഉണര്‍വേകുന്നതാകും കണ്ടെത്തലെന്നാണ് വിലയിരുത്തപ്പെടുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *