Posted By Anu Staff Editor Posted On

6 സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയും ബം​ഗാൾ ഡിജിപിയെയും മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റണമെന്ന് ഉത്തരവ് പുറപ്പെടുവിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഗുജറാത്ത്, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെയാണ് മാറ്റാൻ ഉത്തരവിട്ടത്. ബംഗാളിലെ ഡിജിപിയെ മാറ്റണമെന്നും നിർദേശമുണ്ട്. മഹാരാഷ്ട്ര ബിഎംസിയിലെ കമ്മിഷണർ ഇഖ്ബാൽ സിങ് ചാഹലിനെയും മിസോറം, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ ജനറൽ അഡ‍്മിനിസ്ട്രേറ്റീവ് വിഭാഗത്തിലെ സെക്രട്ടറിമാരെയും മാറ്റും. കൂടാതെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മൂന്നുവർഷം ജോലി ചെയ്ത ഉദ്യോഗസ്ഥർ‌ അല്ലെങ്കിൽ സ്വന്തം ജില്ലയിൽ ജോലി ചെയ്യുന്നവരോ ആയ ഉദ്യോഗസ്ഥരെ മാറ്റാനും തിരഞ്ഞെടുപ്പ് കമ്മിഷൻ രാജ്യത്തെ സംസ്ഥാന സർക്കാരുകൾക്കു നിർദേശം നൽകി. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *