Posted By Anu Staff Editor Posted On

ഈദുൽ ഫിത്തർ പ്രാർത്ഥനയ്ക്കായി എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലെത്തിയത് ആയിരങ്ങൾ

ഖത്തറിൽ തുടർച്ചയായ രണ്ടാം വർഷവും എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഈദുൽ ഫിത്തർ പ്രാർത്ഥന സംഘടിപ്പിച്ചപ്പോൾ ആയിരക്കണക്കിന് വിശ്വാസികൾ ഒത്തുകൂടി. ഫിഫ ലോകകപ്പ് ഖത്തർ 2022 വേദിയിൽ വിശുദ്ധ റമദാൻ മാസത്തിൻ്റെ സമാപനം കുറിക്കുന്ന പ്രാർത്ഥനയിൽ എല്ലാ പ്രായത്തിലുമുള്ള അംഗങ്ങളും പങ്കെടുത്തു. ഏകദേശം 34,000-ത്തോളം പേർ പ്രാർത്ഥനയ്ക്കായി സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ഖത്തർ ഫൗണ്ടേഷൻ്റെ മിനറെറ്റീൻ സെൻ്ററി​ന്റെയും എൻഡോവ്‌മെൻ്റ് മന്ത്രാലയത്തി​ന്റെയും ഏകോപനത്തിലാണ് പ്രാർത്ഥനാസം​ഗമം നടന്നത്. കഴിഞ്ഞ വർഷം ജൂണിൽ ഈദ് അൽ-അദ്ഹ പ്രാർത്ഥനയും ഇവിടെ നടത്തിയിരുന്നു. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *