Posted By Anu Staff Editor Posted On

അവധി ദിനങ്ങളിൽ ബോർ‍‍ഡർ ക്രോസിം​ഗ് സു​ഗമമാക്കാൻ പദ്ധതികളുമായി ഖത്തർ

ഈദുൽ ഫിത്തർ അവധി ദിനങ്ങളിൽ ബോർഡർ ക്രോസ് ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതിനാൽ യാത്ര സു​ഗമമാക്കാൻ പദ്ധതികളുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. അബു സമ്ര ബോർഡർ ക്രോസിംഗിൽ 24 ഇമിഗ്രേഷൻ കൗണ്ടറുകളും 36 ഇൻസ്പെക്ഷൻ പോയിൻ്റുകളുമാണ് ഉള്ളത്. കൂടാതെ മെട്രാഷ്2 മൊബൈൽ ആപ്പിലൂടെ മുൻകൂട്ടി രജിസ്‌ട്രേഷൻ നടത്തുന്നവർക്ക് പ്രത്യേക പാതകൾ ലഭ്യമാക്കിയിട്ടുണ്ട്. ബോർഡർ ക്രോസിംഗിലൂടെ യാത്ര ചെയ്യുന്ന സന്ദർശകർക്ക് ഹയ്യ പ്ലാറ്റ്‌ഫോം വഴിയും രജിസ്റ്റർ ചെയ്യാം. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *