Posted By Anu Staff Editor Posted On

ഖത്തറിൽ ചോക്ലേറ്റ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം

ഖത്തറിൽ കോഫി, ടീ, ചോക്ലേറ്റ് ഫെസ്റ്റിവലി​ന്റെ ഏഴാമത് എഡിഷൻ ഇന്ന് ആരംഭിക്കും. ഈ മാസം 20 വരെയാണ് നടക്കുക. പഴയ ദോഹ തുറമുഖത്താണ് ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്. എട്ട് റെസ്റ്റോറൻ്റുകൾ ഉൾക്കൊള്ളുന്ന ഫുഡ് കോർട്ടിനൊപ്പം കോഫി, ചായ, ചോക്കലേറ്റ്, മധുരപലഹാരങ്ങൾ എന്നിവയ്ക്ക് പ്രത്യേകമായി 40-ലധികം കിയോസ്കുകളുമുണ്ടാകും. കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരു പോലെ ആസ്വ​ദിക്കാവുന്ന ഫെസ്റ്റിവൽ വൈകീട്ട് നാല് മുതൽ 12 മണി വരെയാണ് നടക്കുന്നതെന്ന് സിടിസി ജനറൽ മാനേജർ ജോർജ്ജ് സൈമൺ പറഞ്ഞു.

സമീപകാലത്തെ കണക്ക് പ്രകാരം ഖത്തറിലെ കാപ്പി ഉപഭോഗത്തിൽ 50% വർധനവ് ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ രാജ്യത്തെ കാപ്പി, ടീ, ചോക്ലേറ്റ് പ്രേമികളെ ഒന്നിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി നടത്തുന്നത്. വൈവിധ്യമാർന്ന കോഫി ബ്രൂകൾ, ചായ മിശ്രിതങ്ങൾ, ചോക്ലേറ്റ് മിക്സുകൾ എന്നിവ ഫെസ്റ്റിവലി​ന്റെ പ്രത്യേകതകളാണ്. കഴിഞ്ഞ പതിപ്പിന് സമാനമായി ബാരിസ്റ്റ മത്സരങ്ങൾ, രുചിക്കൽ സെഷനുകൾ, സെമിനാറുകൾ, പാനൽ ചർച്ചകൾ, സന്ദർശകർക്കുള്ള നെറ്റ്‌വർക്കിംഗ് അവസരങ്ങൾ എന്നിവ ഇത്തവണയും ഒരുക്കിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *