Posted By Anu Staff Editor Posted On

ഖത്തർ – ഇന്ത്യ വ്യാപാരം 65 ബില്യൺ റിയാൽ കടന്നു

ഖത്തറും ഇന്ത്യയും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്രാപിച്ചെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസിഡർ എച്ച് ഇ വിപുൽ. എൽഎൻജി, എൽപിജി, ക്രൂഡ് ഓയിൽ തുടങ്ങിയവയുടെ കയറ്റുമതിയിലൂടെ ഇരുരാജ്യങ്ങളും തമ്മിൽ ശക്തമായ വ്യാപാരബന്ധമാണ് വളർന്നുവരുന്നതെന്നും ഇരുരാജ്യങ്ങൾ തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിലൂടെ 18 ബില്യൺ ഡോളറിലധികം (65 ബില്യൺ റിയാൽ) വ്യാപാരം വർധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. വാർഷിക ബിസിനസ് എക്സലൻസ് അവാർഡ് വേദിയിലാണ് ഇന്ത്യൻ അംബാസിഡറുടെ പ്രസ്താവന. പരിപാടിയിൽ വിവിധ കമ്പനി മേധാവികൾ പങ്കെടുത്തു. തൊഴിൽ മേഖലയിലെ മികച്ച പ്രവർത്തനത്തിന് കമ്പനികളെയും ജീവനക്കാരെയും ആ​ദരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *